ഷാർജ : കാൽ നൂറ്റാണ്ടായി റിയാദിൽ പ്രവാസം നയിക്കുന്ന ഉളിയിൽ സ്വദേശി സുബൈദ കോമ്പിൽ എഴുതിയ ‘കാട്ടുനെല്ലിക്ക’ എന്ന കഥാ സമാഹാരം പ്രമുഖ യുഎ ഇ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോക്ടർ മറിയം ഷിനാസി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നവംബർ 9 ഞായറാഴ്ച്ച പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സന്ധ്യ രഘു കുമാർ പുസ്തകം ഏറ്റുവാങ്ങി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്സ് എം ഡി പ്രതാപൻ തയാട്ട് അദ്ധ്യക്ഷത വഹിച്ചു. റെജി അബ്ദുള്ള, എൻ എൻ അബ്ദുൾ ഗഫൂർ, അംന തസ്കിയ, അഷ്റഫ് ബഷീർ ഉളിയിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. അഡ്വ :പ്രവീൺ കുമാർ അവതാരാകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പിൽ മറുപടി പ്രസംഗം നടത്തി.ഹരിതം ബുക്സ് ആണ് പ്രസാധകർ.

![]()
