ന്യൂഡല്‍ഹി: പ്രവാസി ലീഗല്‍ സെല്‍ വനിത വിഭാഗം ഗ്ലോബല്‍ കോര്‍ഡിനേറ്ററായി അഡ്വ. ഷാഹിന പാലക്കാടന്‍ നിയമിതയായി. സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. ഷാഹിന പാലക്കാടന്‍ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും രാഷ്ട്രീയ-സാമൂഹിക – സന്നദ്ധ സേവന സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരുന്നു.
കേരളത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍, വൈസ് ചെയര്‍ പേഴ്സണ്‍ തുടങ്ങിയ സ്ഥാനങ്ങളോടൊപ്പം രാജീവ് യൂത്ത് ഫൗണ്ടേഷന്, ഐ.എന്‍.ഒ.എച്ച്.ആര്.പി. തുടങ്ങിയ സംഘടനകളുടെ ലീഗല്‍ അഡൈ്വസര്‍, സംസ്ഥാന ഭാരവാഹി, പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ചുമതലകള്‍ തുടങ്ങിയവയും അഡ്വ.് ഷാഹിന നിര്‍വ്വഹിച്ചിട്ടുണ്ട്. കോവിട് കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വിവിധ ആവശ്യങ്ങള്‍ ക്രോഡീകരിക്കുന്നതിനായും മറ്റും സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള അഡ്വക്കറ്റ് ഷാഹിനയുടെ നേതൃപാടവം പ്രവാസി ലീഗല്‍ സെല്‍ വനിതാ വിഭാഗം പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
![]()
