റിയാദ് : കസവ് കലാവേദി സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഹൈപ്പർ പ്രസൻ്റ്സ് കസവ് മെഗാ പായസ മത്സരം നവംബർ 13 വ്യാഴാഴ്ച 7 മണി മുതൽ ഗ്രാൻഡ് ഹൈപ്പറിൽ വച്ച് നടക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുള്ളത്. തെരഞ്ഞെടുക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഗ്രാൻഡ് ഹൈപ്പർ നൽകുന്ന ആകർഷകമായ സമ്മാനം ലഭിക്കുന്നതായിരിക്കും. കൂടാതെ പങ്കെടുക്കുന്ന 50 മത്സരാത്ഥികൾക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും
പ്രസ്തുത പരിപാടിയിൽ കസവ് വോയിസ് അവതരിപ്പിക്കുന്ന ഗാനസന്ധ്യയും റിയാദിലെ പ്രമുഖ മുട്ടിപ്പാട്ട് സംഘമായ മഹ്ഫിൽ മുട്ടിപ്പാട്ട് പരിപാടിക്ക് കൊഴുപ്പേകും. മത്സരാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യേണ്ട നമ്പർ
0501774124 0503721984
.0502295879
വനിതകൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം എന്നും സംഘാടകർ അറിയിച്ചു
![]()
