ജിദ്ദ : ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം (24 ന്യൂസ്), ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊണ്ടോട്ടി (മീഡിയവണ്‍), ട്രഷറര്‍ സുല്‍ഫീക്കര്‍ ഒതായി (അമൃത ന്യൂസ്), വൈസ് പ്രസിഡന്റ് വഹീദ് സമാന് (ദ മലയാളം ന്യൂസ്), ജോയിന്റ് സെക്രട്ടറി ഗഫൂര്‍ മമ്പുറം (ദേശാഭിമാനി) എന്നിവരാണ് പുതിയ ഭാരവാഹികള്‍. ഇബ്രാഹീം ശംനാട് (ഗള്‍ഫ് മാധ്യമം) തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
കബീര്‍ കൊണ്ടോട്ടി (തേജസ് ന്യൂസ്) അധ്യക്ഷത വഹിച്ച ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബിജുരാജ് രാമന്തളിയും (കൈരളി ടി.വി), സാമ്പത്തിക റിപ്പോര്‍ട്ട് പി.കെ സിറാജും (ഗള്‍ഫ് മാധ്യമം) അവതരിപ്പിച്ചു. ഹസ്സന് ചെറൂപ്പ (സൗദി ഗസറ്റ്), സാദിഖലി തുവ്വൂര്‍ (ഗള്‍ഫ് മാധ്യമം), സാബിത്ത് സലീം (മീഡിയവണ്‍), സാലിഹ് (ദ മലയാളം ന്യൂസ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
![]()
