ജുബൈൽ: ജുബൈൽ കിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ജുബൈൽ മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ബ്രെസ്റ്റ് കാൻസർ അവബോധ ക്യാമ്പ് വൻ വിജയത്തോടെ സമാപിച്ചു.
സമാജം പ്രസിഡന്റ് ആഷാ ബൈജു അധ്യക്ഷത വഹിച്ചു.സമാജം രക്ഷാധികാരി സാറാഭായ് സൈഫുദ്ധീൻ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
കിംസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. റസിയ സാബു ബ്രെസ്റ്റ് കാൻസർ അവബോധ ക്ലാസ്സ് എടുത്തു. സൗദി ഹാർട്ട് അസോസിയേഷൻ സർട്ടിഫൈഡ് ട്രെയിനർ സിസ്റ്റർ ലിനി വിവേക് പൊതുവായ ഹെൽത്ത് ക്ലാസ്സ് അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ധന്യ ഫെബിൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. സെക്രട്ടറിമാരായ ബിബി രാജേഷ്, ശാലിനി ദീപേഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകിയവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
ചടങ്ങിൽ സെക്രട്ടറി നീതു രാജേഷ് സ്വാഗതവും സെക്രട്ടറി സിനി സന്തോഷ് നന്ദിയും പറഞ്ഞു. ട്രഷറർ സോണിയ മോറിസ് പരിപാടി നിയന്ത്രിച്ചു.
വൈസ് പ്രസിഡണ്ട് അനു സൂരജ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു ശരത്, ഫാത്തിമ അഫ്സൽ, ജിജി ലീനസ്, ഗീതു വിഷ്ണുജിത് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി ഭാവിയിൽ ഇത്തരത്തിലുള്ള പ്രയോജനകരമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് വനിതാ വിഭാഗം ഭാരവാഹികൾ അറിയിച്ചു.

![]()
