ദമാം: പെരിന്തല്‍മണ്ണ എന്‍ ആര് ഐ ഫോറം (പെന്റിഫ്) വാര്‍ഷിക ജനറല്‍ ബോഡിയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു, ദമാം റോസ് ഗാര്ഡന് റെസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇക്ബാല്‍ ആനമങ്ങാട് അധ്യക്ഷത വഹിച്ചു, മുഹമ്മദ് കുട്ടി കോഡൂര്‍ ഉദ്ഘാടനം ചെയ്തു , സലാം നെല്ലായ പെന്റിഫിനെ കുറിച്ചുള്ള വിവരണവും നസീര്‍ബാബു കഴിഞ്ഞ പ്രവര്‍ത്തന കാലയളവിലെ റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു,
ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് അഷറഫ് കാഞ്ഞിരക്കുന്നന്‍, കിഴക്കന്‍ പ്രവിശ്യ കെ എം സി സി ജനറല്‍ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല, പ്രശസ്ത സാമൂഹിക പ്രവര്ത്തകന് ഷാജി വയനാട്, ഹുസൈന് നിലമ്പുര്‍, റഫീഖ് കൂട്ടിലങ്ങാടി മുജീബ് കൊളത്തൂര്‍, ഇക്ബാല്‍ ആനമങ്ങാട്, നസീര്‍ ബാബു, നജ്മുദ്ധീന്‍ കുന്നപ്പള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ഹബീബ് എളംകുളത്തിന്റെ നേത്യത്വത്തില്‍ പുതിയ കമ്മറ്റി തിരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്മാന് ബഷീര്‍ ആലുങ്ങല്‍, പ്രെസിഡന്റ്റ് റഷീദ് നാലകത്ത്, ജനറല്‍ സെക്രട്ടറി മുഹമ്മദ്് ഹനീഫ പെരിഞ്ചെരി, ഖജാന്‍ജി ഹനീഫ കുളത്തൂര്‍ എന്നിവരെ യോഗം തിരഞ്ഞെടുത്തു. മാജിദ് ഏലംകുളം സ്വാഗതവും ഹനീഫ കുളത്തൂര്‍ നന്ദിയും പറഞ്ഞു.
![]()
