തിരുവനന്തപുരം: വേതന വര്‍ധന ആവശ്യപ്പെട്ട് ആശാപ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ സംഘര്‍ഷം. ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇവരുടെ മൈക്കും സ്പീക്കറും പൊലീസ് എടുത്തുമാറ്റുകയും ചെയ്തു. ഇവ പിടിച്ചെടുത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് ജീപ്പിനെ തടഞ്ഞ് സമരക്കാര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുെമെന്ന് സമരക്കാര്‍ വ്യക്തമാക്കി.
![]()
