ആലപ്പുഴ : ആലപ്പുഴ ജില്ലാ പോലീസ് സബ് ഡിവിഷണൽ ഓഫീസുകളിലേക്ക് വനിതാ കൗൺസിലറന്മാരെ നിയമിക്കുന്നു,അപേക്ഷകൾ 2025 ഒക്ടോബർ 23, വൈകുന്നേരം 5:00 മണിക്ക് മുൻപ് സമർപ്പിക്കണം.
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി (എം.എ/എം.എസ്സി സൈക്കോളജി).
പ്രവൃത്തി പരിചയം: കൗൺസിലിംഗ് മേഖലയിൽ യോഗ്യത കഴിഞ്ഞ് കുറഞ്ഞപക്ഷം രണ്ട് (2) വർഷത്തെ പ്രവൃത്തി പരിചയം; പ്രത്യേകിച്ച് പ്രതിസന്ധി ഘട്ടങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൈകാര്യം ചെയ്ത പരിചയം.
അപേക്ഷ സമർപ്പിക്കുന്ന രീതി
അപേക്ഷയും എല്ലാ പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെയും (വയസ്സ്, വിദ്യാഭ്യാസ അപെക്ഷകർ, ബയോഡാറ്റയോടൊപ്പം യോഗ്യത, അനുഭവം തുടങ്ങിയവയുടെ) സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഫോൺ നമ്പർ & ഇ -മെയിൽ വിലാസം ചേർത്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ സമർപ്പിക്കണം:
ജില്ലാ പോലീസ് മേധാവി
ജില്ലാ പോലീസ് ഓഫീസ്,
ആലപ്പുഴ – 688012.
[email protected]
തിരഞ്ഞെടുപ്പ് രീതി
അപേക്ഷകളുടെ സക്രീനിംഗിന് ശേഷം ഇൻ്റർവ്യൂ നടത്തുന്നതാണ്. ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിനായി വിളിക്കുകയുള്ളൂ.അപേക്ഷയുടെ ഏതു ഘട്ടത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയ വേണ്ടെന്നു വയ്ക്കുവാൻ ജില്ലാ പോലീസ് മേധാവിക്ക് അധികാരമുള്ളതാണ്.
![]()
