കുവൈറ്റ് : കുവൈറ്റ് പ്രവാസിയുടെ മകൾക്ക് രണ്ടര കോടിയുടെ രൂപയുടെ ഫെല്ലോഷിപ്പ്.
ഇരിങ്ങാലക്കുട സ്വദേശി സിദ്ധീഖ് പുന്നിലത്തിന്റെ മകൾ ഫാത്തിമ ഷഹ്സീനയാണ് യൂറോപ്പ്യൻ യൂണിയന്റെ മേരി ക്യുറിയുടെ 2.5 കോടിയുടെ ഫെല്ലോഷിപ്പിന് അർഹയായത്.
പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാല പഠനത്തിനുള്ള അവസരം ഫാത്തിമ ഷഹ്സീനയെ തേടിയെത്തിയത്.
ജീവൻ രക്ഷമരുന്നുകളുടെ വില നിയന്ത്രണ വിഷയത്തിൽ ഫാർമസൂട്ടിക്കൽ ടെക്നോളജിയിൽ വിവിധ രാജ്യങ്ങളിൽ 3 വർഷം നീളുന്ന ഗവേഷണത്തിനാണ് ഫെലോഷിപ്പ് തഞ്ചാവൂരിലെ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിക്കൽ എൻജിനിയറിങ്ങ് ബിടെക്ഉം, ഇഗ്ലണ്ടിൽ നിന്നും എം എസ് ബിരുദവും ഫാത്തിമ ഷഹ്സീന കരസ്ഥമാക്കിയിരുന്നു.
![]()
