റിയാദ് :കസവ് കലാവേദി റിയാദിൽ സംഘടിപ്പിക്കുന്ന “കായലരികത്ത്” എന്ന പര്യാപടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.ബത്ഹ ഡിപാലസ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ സലീം വി.പി കസവ് കലാവേദി രക്ഷാധികാരിയായ മുസ്തഫ കവ്വായി ക്ക് പരിപാടി യുടെ പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ മനാഫ് മണ്ണൂർ അധ്യക്ഷത വഹിച്ചു. കുഞ്ഞായി കോടമ്പുഴ,നിസാം കായംകുളം എന്നിവർ ആശംസകൽ നേർന്നു. ആഷിഫ് ആലത്തൂർ, ഷറഫുദ്ദീൻ ചിനക്കലങ്ങാടി, നിഷാദ് കരിപ്പൂര്,അനസ് മാണിയൂർ, ദിൽഷാദ് കൊല്ലം , ഷംസുദ്ദീൻ കല്ലമ്പാറ, ഫൗസിയ നിസാം എന്നിവർ പങ്കെടുത്തു.
അമീർ പാലത്തിങ്ങൽ സ്വാഗതവും നിഷാദ് നടുവിൽ നന്ദിയും പറഞ്ഞു.
ഒക്ടോബർ 31 ന് “കയലരികത്ത് മെമ്മറി ഓഫ് ലെജൻഡ്സ്” എന്ന പേരിൽ പ്രശസ്ത പ്രവാസി മെഹ്ഫിൽ ഗായകൻ റഊഫ് ജി തൃശൂർ മുഖ്യ അതിഥി ആയി പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടി അരങ്ങേറും.
![]()
