ദമാം : മലയാളം മിഷൻ ദമാം മേഖല, കോബാർ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 11 ശനിയാഴ്ച കോബാർ നവോദയ മേഖല ഓഫിസിൽ വച്ച് പ്രവേശനോത്സവം സംഘടിപ്പിച്ചു.
എഴുത്തുകാരനും ബുക്ക് ഇൻഫ്ലൂവൻസറുമായ സജിത്ത് രാമകൃഷ്ണൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മലയാളം മിഷൻ കോബാർ പഠന കേന്ദ്രം കോർഡിനേറ്റർ നിരഞ്ജിനി സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ കോബാർ ഏരിയ പ്രസിഡൻറ് ജസ്ന ഷമീം അദ്ധ്യക്ഷത വഹിച്ചു . മലയാളം മിഷൻ സൌദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം,നവോദയ കോബാർ മേഖല സെക്രട്ടറി വിദ്യാധരന് കൊയാടൻ,എന്നിവര്‍ ആശംസയർപ്പിച്ച് സംസാരിച്ചു.
മലയാളം മിഷൻ ദമ്മാം മേഖല കോഓർഡിനേറ്റർ അനു രാജേഷ് ,കുടുംബവേദി ഏരിയ സെക്രട്ടറി സുജാത് സുധീർ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുരയ്യ ഹമീദ്,ഹമീദ് നൈന ,ജോൽസ്ന,പ്രവീൺ കുമാർ ,സുധീഷ് ,ശരണ്യ ,കൃഷ്ണദാസ് , ഏരിയ യൂണിറ്റ് കമ്മറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് മലയാളം മിഷൻ മലയാണ്മ ഗീതം കുട്ടികൾ ഏറ്റുചൊല്ലി . മലയാളം മിഷൻ അധ്യാപിക മിനി ഉണ്ണികൃഷ്ണൻ ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു.തുടർന്നു മലയാളം മിഷൻ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്ത വിവിധ വിനോദപരിപാടികളും നടന്നു.അമ്പതിലധികം കുട്ടികളുള്ള മലയാളം മിഷൻ ഭാഷാ ക്ലാസ്സുകൾക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.

![]()
