തൃശൂർ: കുന്നംകുളം മുൻ എം എൽ എ ബാബു എം പാലിശ്ശേരി അന്തരിച്ചു. 66 വയസായിരുന്നു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. സി പി എം നേതാവായ കടവല്ലൂര്‍ കൊരട്ടിക്കര സ്വദേശിയായ ബാബു എം പാലിശ്ശേരി 2006ലും 2011ലും കുന്നംകുളത്ത് നിന്ന് മത്സരിച്ച് നിയമസഭയിലെത്തി.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടുദിവസം മുൻപാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം, കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗൺസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ്പ്രസിഡന്റ്, കടവല്ലൂര്‍ പഞ്ചായത്ത് അംഗം, കടവല്ലൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, സിഐടിയു സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.
![]()
