ഖത്തീഫ് : ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുട്ബാൾ ക്ലബ്ബിന്റെ ജേഴ്സി പ്രകാശന ചടങ്ങ് നടന്നു.ക്ലബ്ബിന്റെ പുതിയ സീസൺ മത്സരങ്ങൾക്കായി ജേഴ്സി സ്പോൺസർ ചെയ്ത മന്നാ സൂപ്പർമാർക്കറ്റിന്റെ പ്രതിനിധി ഫാരിസ് വളാഞ്ചേരി, ഇസാഫ്കോ സമ്മാക്ക് കമ്പനിയുടെ പ്രതിനിധി റഫീഖ് ഇസാഫ്കോയും ചേർന്ന് ജഴ്സി പ്രകാശനം നിർവഹിച്ചു.
ക്ലബ്ബ് പ്രതിനിധികളായ സുലൈമാൻ എൻ എഫ്, യാസിർ പള്ളിപ്പടി, ഹബീബ് പൊന്നാനി, സിദ്ധിഖ് വേങ്ങര എന്നിവർ ഏറ്റുവാങ്ങി.
ക്ലബ്ബിന്റെ പ്രതിനിധികളായ ഷബീർ സി വി , ത്വാഹാ താനൂർ , ഷാഫി കോണി , മുജീബ് ഒറ്റപ്പാലം , റഫീഖ് പാലപ്പെട്ടി , റഷീദ് ജെ ആർ , അനീഷ് ഗസ്സാൽ , ഫഹദ് വെളിയങ്കോട് , ഷഫീഖ് സി വി , സിറാജ് കല്ലടിക്കോട് , റഷീദ് കുവൈത്ത് , ഷാഫി വെളിയങ്കോട് , മുജീബ് തെയ്യല , ബാദുഷ പൊന്നാനി , ഷാജഹാൻ വെളിയങ്കോട് , ബഷീർ കല്ലടിക്കോഡ് , ബഷീർ മങ്കട , ഷംസു വെളിയങ്കോട് , ഹംസ കൊടിഞ്ഞി, കരീം വെളിയങ്കോട് എന്നിവർ പങ്കെടുത്തു.
ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുട്ബാൾ ക്ലബ്, ഖത്തീഫ് ഫിഷ് മാർക്കറ്റ് ഫുടബോൾ അസോസിയേഷന്റെ കീഴിലുള്ള കായിക രംഗത്ത് താല്പര്യമുള്ള യുവാക്കൾ ഒത്തുചേരുന്ന വേദിയാണ്. ഖത്തീഫ് ഫിഷ് മാർക്കറ്റ് കൂട്ടായ്മയുടെ കീഴിലുള്ള ഈ കൂട്ടായ്മകൾ പുതിയ സീസണിൽ കൂടുതൽ പ്രതീക്ഷകളും വിജയങ്ങളും സമ്മാനിക്കുമെന്നും ആ നിലയിൽ മികച്ച പരിശീലകരെ ഉൾപ്പെടുത്തി പ്രവിശ്യയിലെ തന്നെ മികച്ച ക്ലബ്ബാക്കി ഉയർത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.
![]()
