ഹഫർ അൽ ബത്തീൻ : സന്ദർശക വിസയിൽ എട്ട് മാസം മുമ്പ് സൗദിയിലെ ഹഫർ അൽ ബാത്തിനിലേക്ക് എത്തിയ തമിഴ്നാട് സ്വദേശിനി സർതാജ് ഷെയ്ഖ് ബാബു (50) നിര്യാതയായി. നാല്പത് വർഷമായി ഹഫർ അൽ ബത്തീനിൽ ജോലി ചെയ്തുവരുന്ന ഭർത്താവ് അബ്ദുൽ ഖഫൂർ ബാബുവിനോടൊപ്പമായിരുന്നു താമസം.
ഒരു മാസമായി നൂർഖാൻ ഹോസ്പിറ്റലിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു.ഒക്ടോബർ അഞ്ചിന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.
നിയമനടപടികൾ ഒ.ഐ.സി.സി ഹഫർ അൽ ബാത്തിൻ പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഒക്ടോബർ ഏഴിന് ഹഫർ അൽ ബാത്തിനിലെ ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി.
മക്കൾ: ഷെയ്ഖ് ഖാലിദ്, ഖുലൂദ് ബീഗം.മകൻ ഷെയ്ഖ് ഖാലിദ് നാട്ടിൽ നിന്ന് എത്തി ഖബറടക്കത്തിൽ പങ്കെടുത്തു.
![]()
