റിയാദ്: ഷിഫാ സനയ്യയിലെ ഫര്‍ണിച്ചര്‍ കമ്പനിയിലെ തൊഴിലാളി നിലമ്പൂര്‍ സ്വദേശിയ്ക്കു ഷിഫാ മലയാളി സമാജം സഹായം കൈമാറി. ജോലിക്കിടയില്‍ കഴുത്തില്‍ ആണി തുളച്ചു കയറിതിനെ തുടര്‍ന്ന് വദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതിനെ തുടർന്ന് നാട്ടിലേയ്ക്കു മടങ്ങുന്ന സാഹചര്യത്തിലാണ് സഹായം. പ്രസിഡണ്ട് സന്തോഷ് തിരുവല്ല, രക്ഷാധികാരി അശോകന് ചാത്തന്നൂര്‍, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ജോയിന്‍ സെക്രട്ടറി ബിജു മടത്തറ, ഉമ്മര്‍ പട്ടാമ്പി എന്നിവര്‍ പങ്കെടുത്തു.
![]()
Total Views:
0
