ദമ്മാം: അസ്ലം കോളക്കോടൻ എഴുതി ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് കവിതാസമാഹാരമായ ‘റിവർ ഓഫ് തോട്സ് ‘ൻ്റെ കവർ പ്രകാശനം ദമ്മാമിൽ സംഘടിപ്പിച്ച സംസ്കാരിക സദസ്സിൽ വെച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.
പ്രവാസ ലോകത്തേ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായ അസ്ലം കോളക്കോടൻ്റെ ഈ പുസ്തകം ജീവിതത്തെ ആഴത്തിൽ അനുഭവിപ്പിക്കുന്ന മിസ്റ്റിക് സ്വഭാവമുള്ള കവിതകളുടെ സമാഹാരമാണ്. ജീവിത ഗന്ധിയായ തന്റെ പ്രവാസാനുഭവ കുറിപ്പുകളിലൂടെ പ്രവാസം വായിച്ച ഈ എഴുത്തുക്കാരന്റെ പ്രഥമ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയതും രാഷ്ട്രീയക്കാർക്കിടയിലെ എഴുത്തുക്കാരൻ കൂടിയായ ഇ.ടി മുഹമ്മദ് ബഷീർ എം.പി തന്നെയാണ്.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും പത്രപ്രവർത്തകനുമായ സി.പി സൈതലവി, ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് അഹമ്മദ്, സൗദി കെ.എം.സി.സി പ്രസിഡൻ്റ് കുഞ്ഞുമോൻ കാക്കിയ, ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മക്ബൂൽ ആലുങ്ങൽ, അഹമ്മദ് പുളിക്കൽ, ഡോ. ടി.പി മുഹമ്മദ്, മുഹമ്മദ് കുട്ടി കോഡൂർ, കെ.എം. ബഷീർ, പ്രദീപ് കൊട്ടിയം, ആലിക്കുട്ടി ഒളവട്ടൂർ, കബീർ കൊണ്ടോട്ടി, റഹ്മാൻ കാരയാട്, മഹമൂദ് പൂക്കാട്, ജൗഹർ കുനിയിൽ എന്നിവർ സന്നിഹിതരായിരുന്നു.
![]()
