തിരുവനന്തപുരം : സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി.
പറന്നുപൊങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് സാങ്കേതിക പ്രശ്നം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തിരിച്ചിറങ്ങാനുള്ള അനുവാദം തേടുകയായിരുന്നു. ഉച്ചക്ക് 1.15 നു ദുബൈയിലേക്ക് പുറപ്പെട്ട വിമാനം വൈകിട്ട് നാലു മണിയോടെ സുരക്ഷിതമായി തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
യാത്രക്കാരെ മറ്റ് വിമാനങ്ങളിൽ ദുബൈയിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
![]()
