റിയാദ്: ഉമ്മൻ ചാണ്ടി മതേതര മനുഷ്യ സ്നേഹത്തിന്റെ മഹാനായ പ്രവാചകൻ ആണെന്ന് ഒ ഐ സി സി റിയാദ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സ്നേഹവും കരുണയും ആയുധമാക്കി ജന്മനസ്സിനെ കീഴടക്കിയ ഉമ്മൻ ചാണ്ടി കേരളം നിലനിൽക്കുവോളം ഓർമ്മിക്കപ്പെടും. കേരള ജനതയെ ഒരമ്മ പെറ്റ മക്കളെ പോലെ ചേർത്ത് പിടിച്ച ഉമ്മൻ ചാണ്ടി മതേതര കേരളത്തിന്റെ കൊടിയടയാളമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
ബത്ഹ റമദാ ഓഡിറ്റോറിയത്തിൽ നടന്ന അനുശോചന യോഗത്തിൽ സോണി പാറക്കൽ ആമുഖവും ആക്ടിംഗ് പ്രസിഡൻ്റ് രാജു തൃശൂർ അധ്യക്ഷതയും വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് രഘുനാഥ് പറശ്ശിനിക്കടവ് അനുസ്മരണ സന്ദേശം നൽകിയ ചടങ്ങിൽ ഇബ്രഹാം സുബഹാൻ, സത്താർ താമരശ്ശേരി ( KMCC) റസാക്ക് പൂക്കോട്ടുംപാടം, സിദ്ദീഖ് കല്ലുപറമ്പൻ, ജയൻ കൊടുങ്ങല്ലൂർ, യഹ്യ കൊടുങ്ങല്ലൂർ, നവസ് വെള്ളിമാട്, റസാഖ് ചാവക്കാട്, സജീർ പൂന്തുറ, അമീർ പട്ടണത്ത്, മൊയ്തീൻ മണ്ണാർക്കാട്, വിൻസൻറ് ചിറ്റകര എന്നിവർ ഉമ്മൻചാണ്ടിയെ അനുസ്മരിച് സംസാരിച്ചു.
![]()
