ഹായിൽ : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗം മലയാളികൾക്ക് തിരാ നഷ്ടമാണെന്ന് ഹായിൽ ഒ ഐ സി സി കമ്മിറ്റി അനുസ്മരിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ വിവിധ പ്രശ്നങ്ങൾക്ക് വലിയ ആശ്രയവും ,പരിഹാരവും ആയിരുന്നു അദ്ദേഹത്തിൻ്റെ പൊതു ജീവിതം.
അൽ ഹബീബ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ഹൈദർ അലി അദ്ധ്യക്ഷ വഹിച്ചു.ഷെറഫുദ്ദീൻ തയ്യിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുൽ ഹമീദ് സഖാഫി, ബഷിർ നെല്ലളം (ഐ.സി.എഫ്) സക്കരിയ്യ ആയഞ്ചേരി ,മുനിർ തയ്യക്കാവ് ,ബാപ്പു എസ്റ്റേറ്റ് മുക്ക് (കെ എം സി സി ) ചാൻസാ അബ്ദുൽ റഹ്മാൻ (രക്ഷാധികാരി ഒ ഐ സി സി ), അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ ) മനോജ് സിറ്റിഫ്ലവർ , സഗീർ അലി ഫൈസി, നസറുദിൻ ( സമസ്ത ) സിയാദ് സഅദി കൊല്ലം ,നൗഫൽ പറക്കുന്ന് ( രിസാല സ്റ്റഡി സർക്കിൽ ) നവാസ് ( തനിമ) , ഭാരവാഹികളായ നസിർ മുക്കം, ഷിഹാബുദ്ദിൻ ആലങ്ങോട് എന്നിവർ സംസാരിച്ചു.
![]()
