റിയാദ്:ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മലാസ്, മുർസലാത്ത് ശാഖകളിൽ തൊണ്ണൂറ്റി അഞ്ചാമത് സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ്,മാനേജർ അബീർ എന്നിവർ സൗദി ദേശീയദിന സന്ദേശം കൈമാറി.വൈസ് പ്രിൻസിപ്പൽ വിദ്യ വിനോദ്,ഹെഡ്മിസ്ട്രസ് സോജി എബ്രഹാം,സി ഇ ഒ ഷാനിജ ഷനോജ് എന്നിവർ സംസാരിച്ചു.
സ്കൂൾ കോ ഓർഡിനേറ്റർമാരും അധ്യാപക അനധ്യാപക അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.സൗദി ദേശീയ ദിനാഘോഷ അസംബ്ലിയിൽ കുട്ടികൾ അറബിയിലും ഇംഗ്ലീഷിലുമായി അവതരിപ്പിച്ച സെഷൻ സൗദിയുടെ ഉയർച്ചയെയും വളർച്ചയെയും
എടുത്തു കാണിക്കുന്നതായിരുന്നു.
സൗദിയുടെ തനത് കലകളെ സ്വാംശീകരിച്ച നൃത്താവിഷ്കാരങ്ങൾ ചടങ്ങിന്റെ മോടി കൂട്ടി.
സൗദി സംസ്കാരവും പാരമ്പര്യവും മുൻനിർത്തി വിദ്യാർത്ഥികൾ ഒരുക്കിയ പ്രദർശനങ്ങളും പരേഡും ശ്രദ്ധേയമായി.

![]()
