റിയാദ് :കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത ജനകീയ ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്നു മുസാഹ്മിയ ഒ ഐ സി സി സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപെട്ടു. തലമുറകൾക്ക് സസൂഷ്മം പഠിക്കാനുള്ള പാഠപുസ്തകം ആണ് അദ്ദേഹത്തിന്റെ ജീവിതം. നിർമിതികൾ കൊണ്ടും ആക്ഷേപ പ്രചാരണങ്ങൾ കൊണ്ടും സത്യത്തിന്റെ സൂര്യോദയത്തെ മറച്ചു പിടിക്കാൻ ആകില്ലെന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച് വിടവാങ്ങിയ ചരിത്ര പുരുഷനാണ് ഉമ്മൻചാണ്ടിയെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മുസാമിയിൽ നടന്ന അനുശോചന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജയൻ മാവിള അധ്യക്ഷത വഹിച്ചു, സെക്രട്ടറി റഹീം കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. പ്രകാശ് വയല, ശ്യാം കുമാർ അഞ്ചൽ, പ്രതാപ് ജോൺ ചാണ്ടി, ഷാനവാസ് അഞ്ചൽ, ഷമീർ പുനലൂർ,മജീദ് ഇളംമ്പ്ര ക്കോട്, സജിൻ കൊടുങ്ങല്ലൂർ,ശശി മാവിള, ശ്യാം ശൂരനാട് സാജു മാവിള, ബിജീഷ് അയിലറ, സതീശൻ, ഫിനാസ് പുനലൂർ, നൗഷാദ് പുനലൂർ, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
![]()
