റിയാദ്: സൗദി അറേബ്യയുടെ നൃത്തചരിത്രത്തിൽ ഒരു പുതു അധ്യായം തുറന്ന് “പോൾസ്റ്റാർ നൈറ്റ്” ഇന്ന് അരങ്ങേറും. പോള്‍സ്റ്റാര്‍ ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന “പോള്‍സ്റ്റാര്‍ നൈറ്റ്” റിയാദിൽ ഇന്ന് രാത്രി 8 മണിക്ക് നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നൃത്തത്തിന് മാത്രമായി ഇത്ര വലിയ കാന്‍വാസില്‍ ഒരു ഷോ ഇതാദ്യമായാണ് സൗദിയില്‍ നടക്കുന്നത്. 2025 സെപ്റ്റംബർ 25-ാം തീയതി വ്യാഴാഴ്ച രാത്രി 8 മണിക്ക്, ജബൽ അജ്യാദ് റോഡിലെ വരാസ് ഓഡിറ്റോറിയം വേദിയാകുന്ന പോള്‍സ്റ്റാര്‍ നൈറ്റ് സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹത്തിനും മറ്റ് പ്രവാസികൾക്കും മാത്രമല്ല സ്വദേശികള്‍ക്കും അപൂർവമായ ഒരു അനുഭവമായി മാറും.
പ്രശസ്ത കഥക് കലാകാരന് ദേവേഷ് മിർചാന്ദിനി, ചലച്ചിത്ര താരങ്ങളും ഡാന്സര്മാരുമായ ദിൽഷ പ്രസന്നൻ, ഡോ. ശിഖാ സോഹിൽ സന്തോഷ്, സുനിൽ ഭാസ്കർ, ബിഗ്ബോസ് താരവും ഡി. ജെ കലാകാരനുമായ സിബിൻ ബെഞ്ചമിൻ എന്നിവരോടൊപ്പം പോള്‍ സ്റ്റാറിലെ വിവിധ പ്രായത്തിലുള്ള നൂറിലധികം നൃത്ത കലാകാരന്മാരും വേദിയിൽ ആവേശകരമായ പ്രകടനങ്ങൾ അവതരിപ്പിക്കും. നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയത്കൊറിയോഗ്രാഫര് വിഷ്ണു വിജയനും അസിസ്റ്റന്റ് കൊറിയോഗ്രാഫർമാരായ ജാക്കി രാഹുലും, വിനീത് സി.കെ.യും ചേര്‍ന്ന സംഘമാണ്.
വിവിധ തരത്തിലുള്ള നൃത്തത്തിന്റെ അതിരുകളില്ലാത്ത ആഘോഷരാവിലേക്കുള്ള പ്രവേശനം പാസ് മുഖേന നിയന്ത്രിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും പാസ് ലഭിക്കാനും ബന്ധപ്പെടേണ്ട നമ്പറുകൾ: 054 380 2844, 055 262 9802.
![]()
