ജുബൈൽ:സൗദി അറേബ്യയുടെ 95-ാമത് സൗദി ദേശീയ ദിനം ജുബൈൽ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ജുബൈൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു
സാമൂഹ്യ പ്രവർത്തകരുടെയും പ്രവാസി സമൂഹത്തിൻ്റെയും സജീവ സാന്നിധ്യത്തോടെ പങ്കാളിത്തത്തിന്റെ ഉണർവിൽ ചൂടേറിയ ഒരു ദിനമായി ആഘോഷം മാറി.
നാഷണൽ ഡേ സ്പെഷ്യൽ കേക്ക് മുറിക്കൽ നെസ്റ്റോ മാനേജ്മെന്റും ജുബൈൽ മലയാളി സമാജം ഭാരവാഹികളും വനിതാ വിംഗ് പ്രതിനിധികളും ചേർന്നാണ് നിർവഹിച്ചത്.
ആശ ബൈജു, ഡോ നവ്യ വിനോദ്, ധന്യ ഫെബിൻ, ബിബി രാജേഷ്, വാഹിദ ഫാറൂഖ്, സോണിയ മോറിസ്,സലീം ആലപ്പുഴ, സൈഫ് ഇക്കാ, ജയൻ തച്ചമ്പാറ, തോമസ് മാത്യു മാമൂടാൻ,ബൈജു അഞ്ചൽ, നൗഷാദ് പി.കെ , നിസ്സാം യാഖൂബ്, വിനോദ് (ഇറാം ഗ്രൂപ്പ് ),അജ്മൽ സാബു, മുബാറക് ഷാജഹാൻ, ഫാറൂഖ്, നസ്സാറുദീൻ, കോയ താനൂർ,കുമാർ, ഗിരീഷ്, ഷഫീഖ് താനൂർ, രഞ്ജിത്, ജാഫർ താനൂർ,ഷംസുദീൻ, നാസ്സർ തുണ്ടിൽ, റഷീദ് കൊല്ലം, റഫീഖ്, ഹക്കീം പറളി എന്നിവർ പങ്കെടുത്തു
![]()
