റിയാദ് : 95 മത് സൗദി ദേശീയ ദിനം മെക് 7 ആഘോഷിച്ചു. അതി രാവിലെ 5:30 മണിക്ക്
മലസ് കിങ് അബ്ദുള്ള പാർക്കിൽ നൂറുകണക്കിന് ആളുകൾ വർണാഭമായ ഘോഷ യാത്ര നടത്തി. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ചെറുപ്പക്കാർ അതി രാവിലെ ഉറക്കം ഒഴിഞ്ഞു റിയാദിന് നല്ലൊരു ആഘോഷ കാഴ്ച ഒരുക്കി. നിരവധിയായ യാത്രക്കാർ അവരുടെ മൊബൈലിൽ ഘോഷ യാത്ര പകർത്തി ഷെയർ ചെയ്യപ്പെട്ടു.
ദേശീയ ദിനാഘോഷ ചടങ്ങിൽ മെക് 7 കോർഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതം അർപ്പിച്ചു. ദേശീയ ദിന സന്ദേശം നാസർ ലെയ്സ് നൽകി. ഇസ്മായിൽ നീറാട്, പി ടി എ ഖാദർ, സ്റ്റാൻലി ജോസ്, ഇസ്മായിൽ കണ്ണൂർ ആശംസകൾ അർപ്പിച്ചു. ആഷിക്, മാഷ്ഫർ, അഫ്സർ, റ സാഖ് കൊടുവള്ളി, ഹമീദ്, ബഷീർ, കോയ മൂവാറ്റുപുഴ,ജബ്ബാർ, ഷറഫു, പരിപാടി നിയന്ത്രിച്ചു.സഈദ് വീഡിയോ ഗ്രാഫി നിർവഹിച്ചു.ഘോഷ യാത്ര സമദ് താമരശ്ശേരി ഫ്ലാഗ് ഓഫ് ചെയ്തു. അമിതാഭ് സക്സേന മൂന്ന് ഭാഷയിൽ mec7 കവിത ചൊല്ലിയും, സലാം കോട്ടയവും കുട്ടികളും ചേർന്ന് കേക്ക് മുറിച്ചു മധുരം വിതരണം ചെയ്തും, പരിപാടിക്കു സിദ്ദിഖ് കല്ലുപറമ്പ് നന്ദി രേഖപ്പെടുത്തി.
![]()
