കേരള പ്രവാസി ക്ഷേമ നിധി അംഗങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന പേരിലും, വിവിധ ആനുകൂല്യങ്ങൾക്കായി അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഒറിജിനൽ രേഖകളുടെ പകർപ്പിലും പേര് വ്യത്യാസം ഉണ്ടാകുന്ന സാഹചര്യത്തിൽ, ഈ പേരുകളിൽ എല്ലാം സൂചിപ്പിക്കുന്ന വ്യക്തി ഒരാൾ തന്നെയാണെന്ന് തെളിയിക്കുന്നതിനായി വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം നൽകുന്നതിന് നിർദ്ദേശിക്കാറുണ്ട്.
ഇപ്രകാരം നിർദ്ദേശിക്കപ്പെടുന്ന സാഹചര്യങ്ങളിൽ വില്ലേജ് ഓഫീസർ നൽകുന്ന വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് ആണ് പൊതുവെ പരിഗണിക്കപ്പെട്ടുവരുന്നത്. എന്നാൽ കേരള സർക്കാരുമായി ബന്ധപ്പെട്ട ഓഫീസുകളിൽ വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകുന്നത് വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന് പകരമായി ഉപയോഗിക്കാവുന്നതാണ് എന്നതിനാൽ ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്ന ഉത്തരവുകളും സ്വീകരിക്കുന്നുണ്ട്. എങ്കിലും പല വിധത്തിലുള്ള മാതൃകകളാണ് ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി നൽകി വരുന്നത്. ഇത്തരത്തിലുള്ള വ്യത്യസ്ത രീതികൾ ഏകീകരിക്കുന്നതിനായി ഒരു
നിശ്ചിത മാതൃകയിലുള്ള “വൺ ആൻഡ് സെയിം (ഒരേ വ്യക്തി ) എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സത്യപ്രസ്താവന” മാതൃക ( One and the Same certificate format ) ബോർഡ് തയ്യാറാക്കിയിട്ടുണ്ട്.
വൺ ആൻഡ് സെയിം (ഒരേ വ്യക്തി ) എന്ന് സാക്ഷ്യപ്പെടുത്തുന്ന സത്യപ്രസ്താവന (മാതൃക)ഇതോടൊപ്പം ചേർക്കുന്നു. കേരള പ്രവാസിക്ഷേമ ബോർഡിന്റെ വെബ്സൈറ്റിലും
( www.pravasikerala.org ) ലഭ്യമാണ്.
വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റിന്റെ ലിങ്ക്:
https://pravasikerala.org/…/ceo-proceedings-one-same…
![]()
