റിയാദ് :തൃശ്ശർ ജില്ല പ്രവാസി കൂട്ടയ്മയുടെ വാർഷികാത്തൊടാനുബന്ധിച്ച് തൃശൂർ സംഗമം 2025 സംഘടിപ്പിച്ചു.
2006ൽ തുടങ്ങി നാളിതുവരെ നടത്തിയിട്ടുള്ള കലാ പരിപാടികളിൽ സൗദി അറേബ്യയിലെ ചരിത്രത്തിൽ ഒരു മെഗാ ഷോ അവതരിപ്പിച്ചുകൊണ്ട് റിയാദിന്റെ ചരിത്ര താളുകളിൽ ഒരിക്കൽ കൂടി ഇടം നേടുകയാണ് തൃശ്ശൂർജില്ല പ്രവാസികൂട്ടായ്മ, പ്രവർത്തകരുടെ ഉറച്ച പിന്തുണയോടെയാണ് ഈ പ്രോഗ്രാം, തൃശ്ശൂരിന്റെ സാംസ്കാരിക പാരമ്പര്യങ്ങൾ നിലനിർത്തിയുള്ള കലാരൂപങ്ങൾ നാടൻപാട്ട് പുലികളി തുടങ്ങി വൈവിധ്യമാർന്ന അനേകം നൃത്ത നൃത്യങ്ങളും അരങ്ങേറി , സംഘടന നാളിതുവരെ കൈവരിച്ച പ്രധാന നേട്ടങ്ങളകുറിച്ച് പ്രോഗ്രാം കൺവീനർ സോണറ്റ് കൊടകര വിശദികരിച്ചു കൊണ്ട് തുടങ്ങിയ സാംസ്കാരിക പരിപാടി ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി പ്രവീൺ കുമാർ ഉൽഘാടനം നിർവഹിച്ചു.പ്രസിഡന്റ് രാധാകൃഷ്ണൻ കലവൂർ അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സഗീർ അന്താറതറ സ്വാഗതം ആശംസിച്ചു. വളരെമനോഹരവും കണ്ണുകളെ അച്യര്യപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ചെയ്തതായിരുന്നു സൂപ്പർ സ്റ്റാർ സിംഗർ ആവിർഭവും ,ആവിർവിന്യയും ,കരിങ്കാളി ഫെയിം ശ്രീകുമാർ എന്നിവരുടെ ഗാനസന്ധ്യയും അതിലെവിഷെൽസും,ആങ്കർ മാരായി ഭൈമിസുബിനും ഹരിത അശ്വിനും കൂടി ചേർന്നപ്പോൾ ഒരിക്കൽ കൂടി സൗദിഅറേബിയയുടെ പുണ്യ ഭൂമിയിൽ റിയാദിലെ പ്രവാസികളെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിലേക്ക് കൊണ്ടുപോയ ഒരു പ്രതീതിയായിരുന്നു തൃശ്ശൂർ കൂട്ടായ്മ ഒരുക്കിയ തൃശ്ശൂർ സംഗമം 2025. പരിപാടിയിൽ മുതിർന്ന അംഗങ്ങളായ പദ്മിനി ടീച്ചർ ,ഉണ്ണികൃഷ്ണൻ എന്നിവരെ സുധാകരൻ ചാവക്കാട് പൊന്നാടാ അണിയിക്കുകയും ചെയ്തു തുടർന്ന് ആശംസകൾ നേർന്നുകൊണ്ട് ഡൽഹി പബ്ബിളിക് സ്കൂൾ പ്രിൻസിപ്പൽ മെഹ്റാജ് മുഹമ്മദ് ഖാൻ ,മറിയം ഡിക്രൂസ് ,സാറ സുൽത്താൻ ,ഐഷ അജ്ഉം ,പുഷ്പരാജ്,ഡോ കെ ആർ ജയചന്ദ്രൻ,ശിഹാബ് കൊട്ടുകാട് ,ഷംനാദ് കരുനാഗപ്പളി ,ജയൻകൊടുങ്ങലൂർ,അനിൽ മാളിയേക്കൽ , എന്നിവർസംസാരിച്ചു,പ്രോഗ്രാം കോഡിനേറ്റർ സൈഫ് റഹ്മാൻ നന്ദിയും പറഞ്ഞു,കമ്മറ്റി അംഗങ്ങളായ ,ഡേവിഡ് മങ്ങാൻ ,കുമാർ കിള്ളിമംഗലം, ലിനോ മുട്ടത്ത്,ബാബു നിസാർ,ബാബു രാമചന്ദ്രൻ , ജിജു വേലായുധൻ,അനിൽ കുന്ദംകുളം ജമാൽ ചിറക്കൽ,ശശിധരൻ ചേലക്കര,രഘുനന്ദൻ ,ജയരാജ് വടക്കേകാട് ,സുനിൽ കൊടകര, ജാവേദ് അബ്ദുല്ല, ,ജോയ് എം എ ,രതീഷ് രാംപാറമ്പിൽ,ധൻരാജ് കിള്ളിമംഗലം,ബാബുവർഗിസ് ,ഗഫൂർ ചന്ദ്രപ്പിന്നി ,ജയശങ്കർ ,സോണി പാറക്കൽ ,ഉണ്ണികൃഷ്ണൻ,രാജീവ്കോവത് ,വിബിൻ തോട്ടത്തിൽ ,ജോയ് ഔസേഫ് ,ജോസഫ് പികെ ,മുസ്തഫ പുനിലത് ,അൻസായ് ഷൌക്കത്ത് ,രമേശ് കരുവന്നൂർ,ആൽബി ആന്റോ ,അലി ദേശമംഗലം , രഞ്ജിത്ത്, സതീഷ്,അമ്പിളി അനിൽ ,കിറ്റി ലിനോ, ഹസീന സലീം , എന്നിവർ പരിപാടിക്ക് നേതൃത്യം നൽകി.
![]()
