റിയാദ് :മലപ്പുറം തിരൂരങ്ങാടി റിയാദിൽ നിര്യാതനായി.കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) സുലൈയിൽ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്.38 വർഷമായി പ്രവാസം തുടരുന്ന ഇദ്ദേഹം അവിവാഹിതനാണ്,25 വർഷമായി നാട്ടിലേക്ക് പോയിട്ടില്ല.അടുത്തമാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരിക്കെ ആണ് മരണപ്പെട്ടത് .
പരേതരായ നായാടി മന്നത്ത്-ദേവു ദമ്പതികളുടെ മകനാണ്.
നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സുഹൃത്ത് സെലീലിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ വെൽഫെയർ വളണ്ടിയർമാർ രംഗത്തുണ്ട്.
![]()
