മലയാളത്തിന് വാനോളം അഭിമാനമേകി മോഹന്‍ലാലിന് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം. ചലച്ചിത്ര മേഖലക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് 2023-ലെ പരമോന്നത ചലച്ചിത്ര പുരസ്കാരം സമ്മാനിക്കുന്നത്. ചൊവ്വാഴ്ച 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽവെച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു മോഹന്‍ലാലിന് പുരസ്കാരം സമ്മാനിക്കും.
അടൂർ ഗോപാലകൃഷ്ണന് ശേഷം മലയാളത്തിൽ പുരസ്കാരം നേടുന്ന മലയാളിയാണ് പ്രിയതാരം.
![]()
