റിയാദ് : നിറഞ്ഞ ചിരിയോടെ മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയ സിനിമ സീരിയൽ താരം രശ്മി അനിലിന് ഇന്ന് റിയാദിൽ സ്വീകരണം.കായംകുളം എം എസ് എം കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ എം എസ് എം അലുമ്നി റിയാദ് ചാപ്റ്റർ ആണ് വൈകിട്ട് ചെറീസ് ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകുന്നത് .അൽ ഖസ്സിമിൽ സംഘടിപ്പിച്ച മെഗാ ഷോയിൽ പങ്കെടുക്കാനാണ് രശ്മി സൗദിയിൽ എത്തിയത് .
![]()
