മനാമ:ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിൽ എത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറും തിരക്കഥകൃത്തുമായ കെ.ആർ സുനിലിന്റെ “വെളിച്ചപ്പാടും പോക്കറ്റടിക്കാരും ” എന്ന പുസ്തകം പ്രകാശനം ചെയ്തു.ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓർമ്മപ്പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ബിഎംസി ചെയർമാൻ ഫ്രൻസിസ് കൈതാരത്ത് ബഹ്റൈനിലെ സാമൂഹ്യ പവർത്തകനും ബി എം ബി എഫ് ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
“ചിത്രങ്ങളും കഥകളും” പൊന്നാനിയുടെ ഹൃദയത്തിലൂടെ നടന്നു നീങ്ങിയ ഡോക്യുമെന്ററിയും ചിത്രങ്ങളുടെ കഥ പറച്ചിലും ആസ്വാദകർക്ക് നവ്യാനുഭവമായി മാറി.
തദവസരത്തിൽ ചിത്രങ്ങളും അവക്കു പിന്നിലെ കഥകളുമായി നടന്ന ചടങ്ങിൽ കെ. ആർ സുനിൽ വിശദമായ വിവരണങ്ങൾ നൽകി സദസ്സിനെ പഴയകാല ചരിത്രത്തിലേക്ക് കൊണ്ട് പോയി സാമൂഹ്യകലാ സാംസ്കാരിക സാഹിത്യരംഗത്തെ ഒട്ടേറെ പ്രമുഖരും ബിസിനസ് സ്ഥാപന രംഗത്തെയും ഒട്ടനവധി വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.
![]()
