ദോഹ: ഖത്തറിലെ തിരുവനന്തപ്പുരം ജില്ലയിലെ പ്രവാസി കൂട്ടായ്മയായ നോർവ ഖത്തറും ക്ലാസ്സിക് ഖത്തറും ചേർന്നൊരുക്കിയ “ഒന്നിച്ചോണം നല്ലോണം” ആഘോഷ പരിപാടി വൈവിധ്യത്തിലും സംഘാടക മികവിലും ശ്രദ്ധേയമായി . ഐസിസി അശോക ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിൽ തെരഞ്ഞെടുത്ത പാട്ടുകൾക്ക് പുറമെ ചെണ്ടമേളം, ക്ളാസിക്കൽ ഡാൻസ്, കോമഡി സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് അവതരിപ്പിച്ചത്.
ഇന്ത്യൻ എംബസി കൗൺസിലർ ഡോ. വൈഭവ് തണ്ടാലെ മുഖ്യ അതിഥിയായ ചടങ്ങിൽ ഐസിസി പ്രസിഡണ്ട് എ.പി.മണി കണ്ഠൻ, ജനറൽ സെക്രട്ടറി അബ്രഹാം ജോസഫ്, സെക്രട്ടറി പ്രദീപ് പിള്ളൈ, വൈസ് പ്രസിഡണ്ട് സന്ധനു, ഐബിപിസി പ്രസിഡണ്ട് ത്വാഹ മുഹമ്മദ്, ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, അഡ്വ.ജാഫർ ഖാൻ കേച്ചേരി, തുടങ്ങിയവർ വിശിഷ്ട അതിഥികളായി സംബന്ധിച്ചു.
നോർവ ഖത്തർ പ്രസിഡണ്ട് നിസാം അബ്ദുൽ സമദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സിമിൻ ചന്ദ്രൻ, താസീൻ അമീൻ, ക്ളാസിക് ഖത്തറിൻ്റെ ഷഫീഖ്, ബിന്ദു ചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
![]()
