ആലുവ :മുൻ മന്ത്രിയും നിയമ സഭ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. 83 വയസായിരുന്നു. വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്ന് ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കെപിസിസി പ്രസിഡന്റ്, 2004 മുതൽ 2018 വരെ തുടർച്ചയായി 14 വർഷം യുഡിഎഫ് കൺവീനർ,എട്ടാം കേരള നിയമസഭയിലെ സ്പീക്കർ,രണ്ടാം എ.കെ.ആൻ്റണി മന്ത്രിസഭയിലെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി എന്ന നിലകളിൽ പ്രവർത്തിച്ച മുതിർന്ന കൊണ്ഗ്രെസ്സ് നേതാവാണ് .
![]()
