റിയാദ്: ഇരുപത്തി അഞ്ചു വർഷമായി സൗദിയിലെ റിയാദിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിക്കുന്നു.സെപ്റ്റംബർ 12 നു റിയാദ് ലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ വച്ചു സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് ഫിനാലെ യോടുകൂടി തുടങ്ങുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രശസ്ത പിന്നണി ഗായകൻ നിഖിൽ മാത്യു റിയാദിൽ എത്തി.
റിയാദ് കിങ് ഖാലിദ് ഇന്റർനാഷണൽ എയർ പോർട്ടിൽ റിയ ഭാരവാഹികളായ ഉമ്മറുകുട്ടി,അരുൺ കുമരൻ, മഹേഷ്, ജുബിൻ, നിഖിൽ, സെങ്ങുട്ടവൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.
പിന്നണി ഗായികയും, പെർക്യൂഷനിസ്റ്റുമായ ഡോ.സൗമ്യ സനാതനൻ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് രാവിലെ എത്തിയിരുന്നു.

![]()
