ദുബായ് :ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ, ടീം യു ഡി ജേതാക്കളായി. അൻവറും മുബശ്ശിറുമാണ് ടീം യു ഡിക്ക് വേണ്ടി കളത്തിലിറങ്ങിയത്. അൻസൽ ഹബീബ്, ഷിബിൻ ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലുള്ള യു ബി സി ടീം റണ്ണർ അപ്പ് ട്രോഫിയും കരസ്ഥമാക്കി.
ഖിസൈസ് ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ, 16 ടീമുകളാണ് മത്സരത്തിനിറങ്ങിയത്. മുൻ ആലത്തൂർ എം പി രമ്യ ഹരിദാസ് വിജയികൾക്ക് സമ്മാനദാനം നടത്തി. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ മുഖ്യാതിഥിയായിരുന്നു.
കുട്ടികൾക്കായി പ്രത്യേക ബാഡ്മിന്റൺ കോച്ചിംഗ് ക്യാമ്പും, ടൂർണ്ണമെന്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഇൻകാസ് ദുബൈ സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് ബി പവിത്രൻ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
നിരവധി അന്താരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുള്ള സന്തോഷ് തളിക്കുളത്തിനെയും, ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പിൽ 27 മെഡലുകൾ നേടിയ യു എ ഇ ടീമിന്റെ പ്രധാന പരിശീലകയായിരുന്ന നിബ മനോഹരനേയും ചടങ്ങിൽ ആദരിച്ചു.
കെ പി സി സി അംഗം പാളയം പ്രദീപ്, ഇൻകാസ് യു എ ഇ നാഷ്ണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എ നാസർ, സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി, ഇൻകാസ് ദുബൈ ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരാണിപ്പുഴ, വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, സെക്രട്ടറി ആരിഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗം താരിസ്, തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് തസ്ലിം കരീം, ജനറൽ സെക്രട്ടറി വി എ ആഷിഫ്, ഭാരവാഹികളായ ബഷീർ ചെറ്റുവ, റാഫി കോമളത്ത്, നിലോഫർ, ഷിഹാബ് അബ്ദുൽ കരീം, ജിയോ പോൾ, നജീബ്, ജബീഷ്, നാസ്സർ, ഖാലിദ് തോയ്ക്കാവ്, മനീഷ്, തുടങ്ങിയവർ സംബന്ധിച്ചു.
ടൂർണ്ണമെന്റ് സമിതി കൺവീനർമാരായ കെ കെ ഷാഫി, സുധി സാല, അനീസ് ഷാജഹാൻ, ജെൻസൺ, അബ്ദുസലാം, തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി രാജാറാം മോഹൻ സ്വാഗതവും, ട്രഷറർ മിസ്ബ യൂനസ് നന്ദിയും പറഞ്ഞു.
![]()
