തിരുവനന്തപുരം: ” ബീഡി ബീഹാർ” പരാമർശത്തിന് പിന്നാലെ കോണ്‍ഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം രാജിവെച്ചു
കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് ഹാന്‍ഡിലിലാണ് പോസ്റ്റ് ചെയ്തത്. ബീഡി ബീഹാർ പോസ്റ്റ് അംഗീകരിക്കാൻ ആകുന്നതല്ലെന്ന് വി.ടി. ബൽറാം പറഞ്ഞു. ഇത്തരത്തിലുള്ള പോസ്റ്റുകൾ വരുമ്പോൾ അതിനെതിരെ പ്രതികരിക്കാനുള്ള സമയം തനിക്കില്ലെന്നും, ഇക്കാര്യം കെപിസിസി അധ്യക്ഷനെ നേരിട്ട് അറിയിച്ചെന്നും ബൽറാം വ്യക്തമാക്കി.ഇത് നേരത്തെയെടുത്ത തീരുമാനമാണെന്ന് വി.ടി. ബൽറാം അറിയിച്ചു. കൂടുതൽ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യുന്നവരെ നിയമിക്കണമെന്നും ബൽറാം കൂട്ടിച്ചേർത്തു.
പോസ്റ്റിൽ ജാഗ്രത കുറവും അപാകതയും ഉണ്ടായെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. സോഷ്യൽ മീഡിയ വിഭാഗം പുനസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
![]()
