റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ ദവാത്മി യൂണിറ്റ് ഏരിയാ കമ്മറ്റിയായി പുനഃസംഘടിപ്പിച്ചു.
മുസാമിയ ഏരിയാകമ്മിറ്റിക്ക് കീഴിൽ യൂണിറ്റായി പ്രവർത്തിച്ചിരുന്ന ദവാത്മി തുടർച്ചയായ പ്രവർത്തനത്തിൻ്റെ ഭാഗമായി ദവാത്മിയിലെ മലയാളികൾക്കിടയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സാന്നിധ്യമായി മാറി. നിരവധി പ്രവാസികളെ സംഘടനയുടെ അംഗങ്ങളായി ചേർത്താണ് യൂണിറ്റിൽ നിന്നും ഏരിയാ കമ്മറ്റിയിലേക്ക് ഉയർന്നത്. മുസാമിയ ഏരിയാ സമ്മേളനത്തിലാണ് യൂണിറ്റിനെ ഏരിയയായി പ്രഖ്യാപനം നടത്തിയത്.
ഉമ്മർ എച്ച് (സെക്രട്ടറി) രാജേഷ് ബി ( പ്രസിഡൻ്റ്) മുജീബ് കെ കെ (ട്രഷറർ) ബിനു പി വൈസ് പ്രസിഡൻ്റ്, മോഹൻ.ജി ജോയിൻ്റ് സെക്രട്ടറി, ഗിരീഷ് മാത്തൂർ ജോയിൻ്റ് ട്രഷറർ എന്നിവരെ ഭാരവാഹികളായും,
മുഹമ്മദ് റാഫി, ലിനീഷ്, നസീം, ഹാരീസ് പറക്കോട്ടു പാടത്ത്, നിസറുദ്ധീൻ എന്നിവരെ കമ്മറ്റി അംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു, ദവാത്മി ഏരിയ രക്ഷാധികാരി സെക്രട്ടറി ഷാജി പ്ലാവിലയിൽ ഭാരവാഹികളെ പ്രഖ്യാപിച്ചു
![]()
