തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്ന് പിരിച്ചു വിടണമെന്ന് മർദ്ദനത്തിനിരയായ സുജിത്ത്.
സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുന്നംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു
സസ്പൻഷൻ ശുപാർശയിൽ തൃപ്തിയില്ല. ഡ്രൈവറായ സുഹൈറിനെതിരെ നടപടിയെടുക്കണം . 5 പേരെയും സർവ്വീസിൽ നിന്നും പുറത്താക്കണം. പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസിൽ കക്ഷിചേരുമെന്നും ജനങ്ങൾ, പാർട്ടി നൽകിയ പിന്തുണയ്ക്ക് നന്ദിയെന്നും സുജിത്ത് പറഞ്ഞു.
![]()
