റിയാദ് : നാടും കുടുംബവും വിട്ട് പ്രവാസത്തിലെ പ്രിയപ്പെട്ടവർ അർപ്പോ വിളിയും ആഘോഷങ്ങളുമായി ഒത്തു കൂടുമ്പോൾ മത സൗഹാർദ്ധത്തിന്റെയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആരവമുണരുകായി. നാട്ടിലെ തിരുവോണ നാളിന് മുൻപുള്ള ഉത്രാട പാച്ചിൽ റിയാദിൽ സംഘടിപ്പിക്കുകയാണ് പ്രാദേശിക സംഘടനകളുടെ കൂട്ടായ്മയായ ” ഫോർക്ക “. മലാസിലെ ചെറിസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6 മണിമുതൽ (04/09/2025) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അംഗ സംഘടനകളുടെ ഭാരവാഹികളും സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരും അതിഥികളായി പങ്കെടുക്കും.കലാപരിപാടികൾക്ക് ശേഷം വിഭവ സമൃദമായ സദ്യയും ഉണ്ടാവും.റിയാദിൽ ആദ്യമായാണ് ഒരു സംഘടന ഉത്രാട പാച്ചിൽ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
