ദോഹ :ഗ്രന്ഥ രചനാരംഗത്ത് നൂറ് പുസ്തകങ്ങൾ രചിച്ച ഡോക്ടർ അമാനുള്ള വടക്കാങ്ങരക്ക് മൈൻഡ് ട്യൂൺ എക്കോ വേവ്സ് ഖത്തർ ചാപ്റ്റർ ആദരവ് നൽകി.
മലയാളം, ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ പ്രചോദനം, യാത്ര, ചിന്തകൾ, പ്രവാസം തുടങ്ങിയ വിഷയങ്ങളിൽ തയ്യാറാക്കിയ പുസ്തകങ്ങൾ ആയിരക്കണക്കിനാളുകളാണ് വായനക്കാരായത്.
ഡോക്ടർ അമാനുള്ള വടക്കാങ്ങര രചിച്ച, ഏറെ പ്രശസ്തമായ വിജയ മന്ത്രങ്ങൾ എന്ന സീരീസിൽ ഒമ്പതാമത്തെ വാല്യം പ്രകാശന ചടങ്ങിൽ വെച്ച് മൈൻഡ് ട്യൂൺ എക്കോ വേവ്സ് ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂർ മൊമെന്റോ കൈമാറുകയും ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് തിരുത്തിയാട്, ലോക കേരളസഭാംഗം അബ്ദുൽ റഊഫ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. ശമീർ തലയാട് ചടങ്ങിന് നേതൃത്വം നൽകി.
ചടങ്ങിൽ കെഎംസിസി ഗ്ലോബൽ വൈസ് പ്രസിഡണ്ട് എസ് എ എം ബഷീർ, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡണ്ട് ഡോക്ടർ കെ.സി. സാബു മുതിർന്ന മാധ്യമപ്രവർത്തകൻ സത്യേന്ദ്ര പദക്, ഫൈസൽ റസാഖ്
തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു
![]()
