എറണാകുളം : ഓംബുഡ്സ്മാനും മുൻ ഹൈക്കോടതി ജഡ്ജുമായ പി ഡി രാജൻ അന്തരിച്ചു.68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ എറണാകുളം മെഡിക്കൽ സെന്റർ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും വെളുപ്പിന് 5.30 ന് അന്തരിച്ചു.
മുൻ നിയമസഭാ സെക്രട്ടറിയായായും എൻ ആർ ഐ കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ ജസ്റ്റിസ് പി ഡി രാജൻ, 1995ൽ ആലപ്പുഴ എംഎസിടി ജഡ്ജിയായാണ് ജുഡീഷ്യൽ സർവീസ് ആരംഭിച്ചത്.
![]()
