റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ പുന:സംഘടിപ്പിച്ചു. നിലവിലെ ചെയർമാൻ മുജിബ് കായംകുളം പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതിനാൽ മുൻ പ്രസിഡന്റ് ഷൈജു നമ്പലശെരിയെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. യോഗത്തിന് പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കബീർ മജീദ്, സൈഫ് കൂട്ടിങ്കൽ, ഷബീർ വരിക്കപ്പള്ളി, രഞ്ജിത്ത്, പി കെ ഷാജി,സമീർ പിച്ചനാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ സ്വാഗതവും ഉപദേശക സമിതി അംഗം സൈഫ് കായംകുളം നന്ദിയും പറഞ്ഞു.
![]()
