തിരുവനന്തപുരം : ജിദ്ദ ജയിലിൽ കഴിഞ്ഞിരുന്ന മാമിലേഷ് എന്ന പ്രവാസിക്ക് നാട്ടിലെത്തിക്കാൻ നിയമപരമായ സഹായങ്ങളുമായി പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററും സൗദി കോഡിനേറ്ററും.മുംബയ് വരെ സൗദി ജയിൽ അധികൃതർ ഫ്ളൈറ്റ് ടിക്കറ്റ് കൊടുത്തിരുന്നു. മുംബയിൽ നിന്നും കോഴിക്കോട് വരെയുള്ള ടിക്കറ്റ് കെ കെ രമ എം എൽ എ വഴി പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീധരന്റെ ഇടപെടലിലൂടെ നൽകുകയാണ് ഉണ്ടായത് . ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫീസ് അധികൃതർ,നോർക്കയുടെ ജിദ്ദ ലീഗൽ കൺസൽട്ടൻറ് അഡ്വ. ഷംസുദീൻ ,പി എൽ സി കോ-ഓർഡിനേറ്റർ പീറ്റർ വർഗ്ഗീസ് എന്നിവരുടെ സഹായത്താലാണ് പ്രവാസി നാടണഞ്ഞത്.
![]()
