ആലപ്പുഴ: “ഫറഹ് മീലാദ് 1500” ന്റെ ഭാഗമായി നബിദിന മാസത്തെ വരവേറ്റ് വർഷങ്ങളായി ഹാശിമിയ്യസംഘടിപ്പിച്ചു വരുന്ന “റബീഇന് സ്വാഗതം മൗലിദ് മജ്ലിസ് ” പ്രൗഡമായി. 4ന് ഹാശിമിയ്യയിൽ നടന്ന പട്ടണത്തിലെ പള്ളി ഇമാമുകൾ നേതൃത്വം നൽകിയ മൗലിദ് സദസ്സ് സയ്യിദ് പി.എം. എസ് എ. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസ്സൻ കുഞ്ഞിക്കോയ തങ്ങൾ അധ്യക്ഷതവഹിച്ചു. സി.പി. മുഹമ്മദ് മുസ്ലിയാർ ചെങ്ങര, പി. കെ ബാദ്ഷ സഖാഫി, എ. അബ്ദുറാഹീം സഖാഫി, എ. നവാബ് സഖാഫി, എ. ലുഖ്മാനുൽ ഹക്കീം ബാഖവി, നുജൂമുദ്ദീൻ സഅദി പള്ളാത്തുരുത്തി, ഷമീറലി സഖാഫി പുളിമൂട്,മുജീബ് നിസാമി കുന്നുംപുറം, ടി എച് അബ്ദുൽ അസീസ് അൽഖാസിമി വലിയമരം, ഇർഷാദുൽ ഖാദിരി വലിയകുളം, എ. ജാബിർ നൂറാനി, അഫ്സൽ മുഈനി കാഞ്ഞിരംചിറ, എസ്. സുബൈർ ഹാശിമി, തസ്നിം ഹാശിമി, അലി അക്ബർ ഹാശിമി, പ്രസംഗിച്ചു.
![]()
