കുവൈത്ത് : തിരുവനന്തപുരം സ്വദേശി കുവൈത്തിൽ നിര്യാതനായി. പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ജഹ്റ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ അല്‍ ജഹ്റ ടൂറിസ്റ്റിക് കമ്പിനിയില്‍, മെയിന്റനന്‍സ് മാനേജരായി ജോലിചെയ്ത് വരികയായിരുന്നു അദ്ദേഹം. നായര്‍സര്‍വ്വീസ് സൊസൈറ്റി കുവൈത്ത്, ഭാരതീയ പ്രവാസി പരിഷത് കുവൈത്ത് തുടങ്ങിയ സംഘടനകളിലെ സജീവ പ്രവര്ത്തകന് ആയിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
