കോട്ടയം :356 നമ്പർ വിളക്കുമാടം എൻ എസ് എസ് കരയോഗത്തിലെ 997 നമ്പർ ശ്രീ ബാലഭദ്ര വനിതാസമാജത്തിന്റെ വാർഷിക പൊതുയോഗവും ഓണാഘോഷവും മീനച്ചിൽ താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ പ്രസിഡന്റ് സിന്ധു ബി നായർ ഉദ്ഘാടനം ചെയ്തു.ബാലഭദ്ര വനിതാസമാജം പ്രസിഡന്റ് സുനിത ഹരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനു എസ് നായർ സ്വാഗതം പറഞ്ഞു. മീനച്ചിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എം എസ് രതീഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടത്തി.കരയോഗം പ്രസിഡന്റ് ശ്യം പ്രകാശ് നടുവിലേടത്ത്,മീനച്ചിൽ താലൂക്ക് യൂണിയൻ കമ്മറ്റി അംഗം എൻ ഗോപകുമാർ,കരയോഗം സെക്രട്ടറി എം ജി ചന്ദ്രൻ എന്നിവർ ആശംസ പറഞ്ഞു.ബാലഭദ്ര വനിതാസമാജ കമ്മറ്റി അംഗം തനുജ പ്രമോദ് കൃതജ്ഞത രേഖപ്പെടുത്തി.
![]()
