റിയാദ്: മുൻ മുഖ്യമന്ത്രിയും എ.ഐ. സി.സി ജനറൽ സെക്രട്ടറിയുമായ അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള അനുശോചന യോഗം റിയാദ് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് (വെള്ളിയാഴ്ച 21-07-2023 ) 6 മണിക്ക് റിയാദ് മലാസിലെ അൽ മാസ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചിരിക്കുന്നു.അനുശോചന യോഗത്തിൽ റിയാദിലെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
![]()
