ആലപ്പുഴ :കായംകുളത്തു ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ വേണമെന്ന ആവശ്യമുയർത്തി ജനകീയ സമരസമിതിയുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന്(21.7.2023 വെള്ളിയാഴ്ച )നൈറ്റ് മാർച്ച് സംഘടിപ്പിക്കുന്നു. മുൻ എം പിയും മുതിർന്ന അഭിഭാഷകനുമായ അഡ്വ. സെബാസ്റ്റ്യൻ പോൾ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യും. ഷഹീദാർ മസ്ജിദ് ജംഗ്ഷൻ മുതൽ ടെക്സ്മോ ജംഗ്ഷൻ വരെയാണ് മാർച്ച്. ജില്ലയിലെ മെറ്റെല്ലാ സ്ഥലങ്ങളിലും എലിവേറ്റഡ് ഹൈവേ അനുവദിച്ചപ്പോൾ കായംകുളത്തു മാത്രമാണ് അടിപ്പാത മാത്രം ആയത്.പ്രക്ഷോഭത്തിന്റെ ഭാഗമായി ജനകീയ സമിതി ദേശീയ പാതയിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങല വൻ വിജയമായിരുന്നു.
![]()
