ദോഹ : 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇൻകാസ് ഖത്തർ യൂത്ത് വിംഗ്, “ഫ്രീഡം ലൈറ്റ്” എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 16,ശനിയാഴ്ച വൈകിട്ട് 6:30 ന് ഐ സി ബി എഫ് കാഞ്ചാണി ഹാളിലാണ് പരിപാടി.
ആഘോഷങ്ങളുടെ ഭാഗമായി മാതൃരാജ്യത്തിന്റ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളെ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി, 12 വയസിൽ താഴെയുള്ള കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരവും സംഘടിപ്പിക്കുന്നു.
രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും നസീഫ് – 33770343 ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു .രജിസ്ട്രേഷൻ ഓഗസ്റ്റ് 15, വൈകിട്ട് 6 മണി വരെ മാത്രം.
![]()
