റിയാദ് : യാതന അനുഭവിക്കുന്ന പലസ്തീൻ ജനതയുടെ സമാധാനത്തിനു വേണ്ടി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ(ഐസി എഫ് ) പ്രാർത്ഥനാ സംഗമം നടത്തി.മാസങ്ങളായി പിഞ്ചു കുഞ്ഞുങ്ങളേയും സ്ത്രീകളെയുമടക്കം പട്ടിണിക്കിടുകയും ചികിത്സ നിഷേധിക്കുകയും ചെയ്യുകയും അങ്ങേയറ്റം നരകയാതന അനുഭവിക്കുന്ന നിരാലംബരുടെ നേരെ നിർദാക്ഷിണ്യം വെടിയുതിർക്കുന്ന ക്രൂരതകളാണ് ഗസയിൽ ഇസ്രായേൽ നടത്തി കൊണ്ടിരിക്കുന്നത് .എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും മാനവിക മൂല്യങ്ങളും കാറ്റിൽ പറത്തി കഴിഞ്ഞ 22 മാസമായി ഇസ്രായേൽ ഗാസയിൽ കിരാതമായ ആക്രമണം തുടരുക മാത്രമല്ല ലോകത്തുള്ള എല്ലാ മനുഷ്യ സ്നേഹികളെയും വെല്ലുവിളിച്ചു കൊണ്ട് വംശഹത്യയുടെ പരീക്ഷണശാലയായി ഗാസയെ രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്
ഇസ്രായേലിന്റെ ഇത്തരം മനുഷ്യത്വ വിരുദ്ധതക്ക് എതിരെ ലോക മനസ്സാക്ഷി ഉണർത്തുന്നതിന് വേണ്ടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ അഹ്വാനപ്രകാരമാണ് ഐഎസ്എഫ് പ്രാർത്ഥനാ സംഗമം
നടത്തിയത്. ബത്ത അൽ മാസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രാർത്ഥനാ സംഗമത്തിന് ഐ സി എഫ് റീജിയൻ പ്രെസിഡെന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നേതൃത്വം നൽകി
![]()
