ദുബൈ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ദുബൈയിലെ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയാൻഒരുക്കങ്ങൾ തുടങ്ങി . ആഗസ്ത് 15ന് പ്രാദേശിക സമയം രാത്രി 7.50നായിരിക്കും ഭാരതീയരുടെ അഭിമാന കാഴ്ച ലോകത്തിന് കാണാൻ സാധിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്യ ദിനത്തിൽ യുഎഇ ഭരണാധികാരികളും ആശംസകൾ കൈമാറാറുണ്ട്. ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. 6 മണി മുതൽ പ്രവേശനം അനുവദിക്കും.
![]()
